Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : General Theological Seminary

America

ബി​ഷ​പ് ഡോ.​ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​നെ ഡോ​ക്‌‌​ട​ർ ഓ​ഫ് ഡി​വി​നി​റ്റി ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​നും ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ആ​ഗോ​ള വേ​ദി​യാ​യ വേ​ൾ​ഡ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ (ഡ​ബ്ല്യു​സി​സി) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ബി​ഷ​പ് ഡോ.​ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​നെ ന്യൂ​യോ​ർ​ക്ക് ജ​ന​റ​ൽ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ഡോ​ക്‌ട​ർ ഓ​ഫ് ഡി​വി​നി​റ്റി ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ചു.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ലെ എ​ട്ട് ഔ​ദ്യോ​ഗി​ക എ​പ്പി​സ്കോ​പ്പ​ൽ സെ​മി​നാ​രി​ക​ളി​ൽ ഒ​ന്നാ​ണ് ന്യൂ​യോ​ർ​ക്കി​ലെ മാ​ൻ​ഹ​ട്ട​നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ജ​ന​റ​ൽ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി.

അ​മേ​രി​ക്ക​യി​ലെ പ്രി​ൻ​സ്റ്റ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഉ​ന്ന​ത പ​ഠ​ന​ത്തി​നു ശേ​ഷം ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് ക്രി​സ്ത്യ​ൻ എ​ഡ്യൂ​ക്കേ​ഷ​നി​ലും ബി​ഷ​പ് ഡോ.​ മാ​ർ പൗ​ലോ​സ് ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്.

2005 മേ​യ് 14-ന് ​മാ​ർ​ത്തോ​മ്മാ സ​ഭ​യി​ൽ എ​പ്പി​സ്കോ​പ്പ​യാ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യ​പ്പെ​ട്ട ഡോ.​ മാ​ർ പൗ​ലോ​സ് കോ​ട്ട​യം മാ​ങ്ങാ​നം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ലെ കാ​ഞ്ഞി​ര​ത്ത​റ കെ.​സി. ഉ​തു​പ്പി​ന്‍റെ​യും സോ​സ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

 

Latest News

Corehub Up